സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
http://smc.org.in
എന്താണു് ഭാഷാ കമ്പ്യൂട്ടിങ്ങ്?
- നിലവിലുള്ളതും വരുംകാലത്തുള്ളതുമായ അതാതു ഭാഷകളിലുള്ള വിവരങ്ങളുടെ ഡിജിറ്റല്‍ സംരക്ഷണം
- ഭാഷയിലെ വിവരങ്ങളെ സംസ്കരിച്ചെടുക്കാനുള്ള സാങ്കേതികതാവികസനം
- സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാനും ആശയവിനിമയം ചെയ്യാനും പ്രാപ്തമാക്കുക
- ആരുടെ ഉത്തരവാദിത്വം? സോഫ്റ്റ്വെയര് കമ്പനികളുടെ? സര്‍ക്കാറിന്റെ? അതോ നമ്മുടെയോ?
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
സ്വതന്ത്ര സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ..
സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍
- കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള ഭാഷയുടെ കടമ്പകള്‍ ഇല്ലാതാക്കുക.
- സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടുകളിലേയ്ക്കു് എത്തിയ്ക്കുക.
- സ്വതന്ത്ര സോഫ്റ്റ്വെയറുകള് അടിസ്ഥാനമാക്കി ഭാഷാ കമ്പ്യൂട്ടിങ്ങിനു് വേണ്ട സാങ്കേതിക വിദ്യകള്‍ വികസിപ്പിയ്ക്കുക
- മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ യുഗത്തിലേയ്ക്കു് നയിയ്ക്കുക.
- ഭാഷാ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത.
- ഭാഷാ സാങ്കേതികവിദ്യാ വിദഗ്ദ്ധരെ വരുംതലമുറയ്ക്കു വേണ്ടി വാര്‍ത്തെടുക്കുക.
ചില വസ്തുതകള്‍
- ഭാരതത്തിലെ ഏറ്റവും വലുതും സജീവവുമായ ഭാഷാ സാങ്കേതികപ്രവര്‍ത്തകരുടെ കൂട്ടായ്മ.
- 50 ലധികം സാങ്കേതികപ്രവര്‍ത്തകര്‍, മുന്നൂറോളം അംഗങ്ങള്‍
- സംരംഭങ്ങളുടെ വൈവിധ്യത്തിലും നിലവാരത്തിലും മുന്നിട്ടു നില്ക്കുന്നു.
- കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സംരംഭങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള അംഗങ്ങളുടെ സാങ്കേതികവൈദഗ്ദ്ധ്യവും സമര്‍പ്പണബോധവും
- മറ്റു ഭാഷാ സാങ്കേതിക കൂട്ടായ്മകള്‍ക്കു മാതൃകയാവുകയും സാങ്കേദികവിദ്യ കൈമാറുകയും ചെയ്യുന്നു.
- വിട്ടുവീഴ്ചയില്ലാത്ത സ്വതന്ത്ര സോഫ്റ്റ്വെയര് വികസനരീതി.
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2007 നു് ഭാരതത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക കൂട്ടായ്മ.
- സാങ്കേതികവിദഗ്ദ്ധര്‍ മുതല്‍ കര്‍ഷകര്‍ വരെയുള്ള ജനകീയ പ്രാധിനിത്യം
എന്തുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്വെയര്?
- ജനാധിപത്യത്തിലും മാനവികതയിലും ഊന്നിയ സാങ്കേതികവിദ്യാ വികസന രീതി
- ജനകീയ പങ്കാളിത്തം
- തുറന്ന ചര്‍ച്ചകള്‍
- പങ്കുവെയ്ക്കലിന്റെയും സഹകരണത്തിന്റെയും സംസ്കാരം
- നിരന്തരമായ നവീകരണത്തിനും തിരുത്തലിനുമുള്ള സൗകര്യം
- ഭാഷ അത് ഉപയോഗിക്കുന്നവരുടെ കരങ്ങളില്‍ ഭദ്രം. അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള സാങ്കേതികത
- സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത
സംരംഭങ്ങള്‍
- പ്രാദേശികവത്കരണം Localization
- ലേഖനോപകരണങ്ങള്‍ Text Utilities
- അക്ഷരസഞ്ചയങ്ങള്‍ Fonts
- സംഭാഷണോപകരണങ്ങള്‍ Speech tools
- ഭാഷാപരിശീലനം Language Training and Education
- കല Artworks
പ്രാദേശികവത്കരണം
- ഗ്നോം മലയാളം
- ഡെബിയന്‍ മലയാളം
- ഫെഡോറ മലയാളം
- കെ.ഡി.ഇ. മലയാളം
- WWW-മലയാളം (ഗ്നു താളുകള്‍)
- ഫയര്‍ഫോക്സ് മലയാളം
- ഓപ്പണ്‍ഓഫീസ് മലയാളം
ഗ്നോം മലയാളം
- സ്വതന്ത്ര പണിയിടമായ (Desktop) ഗ്നോമിന്റെ മലയാളവത്കരണം.
- പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനമാണു് ലക്ഷ്യം.
ഈ സംരംഭത്തിന്റെ 86% പൂര്‍ത്തിയായി.
- ഗ്നോം 2.16 ലക്കം മുതല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയാണു്.
- ഗ്നോം 2.32 ന്റെ പ്രാദേശികവത്കരണം നടന്നുകൊണ്ടിരിയ്ക്കുന്നു.
- ഗ്നോമില്‍ 100% മലയാളം ലഭ്യമാക്കുകയാണു് ലക്ഷ്യം
- ഡെബിയന്‍, ഫെഡോറ, ഉബുണ്ടു തുടങ്ങി എല്ലാ പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളോടൊപ്പവും വരുന്നു.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/GNOME
ഡെബിയന്‍ മലയാളം
- ഡെബിയന്‍ സ്വതന്ത്ര പ്രവര്ത്തകസംവിധാനത്തിന്റെ(Operating System) മലയാളവത്കരണം.
- ഈ പ്രവര്‍ത്തനസംവിധാനം ഇപ്പോള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "ഡെബിയന്‍ മലയാളം ടീം" ഈ ഉപസംരംഭം നയിക്കുന്നു.
- ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് വിതരണം ഡെബിയന്‍ ഗ്നു/ലിനക്സ് അടിസ്ഥാനമാക്കിയുള്ളതാണു്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/ഡെബിയന്‍_മലയാളം
ഫെഡോറ മലയാളം
- ഫെഡോറ സ്വതന്ത്ര പ്രവര്ത്തകസംവിധാനത്തിന്റെ(Operating System) മലയാളവത്കരണം.
- ഈ പ്രവര്ത്തകസംവിധാനത്തിന്റെ ഇന്സ്റ്റാളറായ "അനാക്കോണ്ട" മലയാളത്തില്‍ ലഭ്യമാണു്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/ഫെഡോറ_മലയാളം
KDE മലയാളം
- സ്വതന്ത്ര പണിയിടമായ(Desktop) KDE യുടെ മലയാളവത്കരണം.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "KDE മലയാളം ടീം" ന്റെ പ്രശസ്ത സംരംഭം.
- KDE 4.1 മുതല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയാണു്.
- കേരളത്തിലെ സ്വതന്ത്രസോഫ്റ്റ്വെയര് ചരിത്രത്തിലെ എറ്റവും വലിയ ഓണ്‍ലൈന്‍ ക്യാമ്പയിനാണു KDE-4.1 നു വേണ്ടി നടത്തിയതു.
- KDE-4.5ലും(എറ്റവും പുതിയ ലക്കം) മലയാളത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/KDE_Malayalam
ലേഖനോപകരണങ്ങള്‍
- ഇന്‍സ്ക്രിപ്റ്റ്
- സ്വനലേഖ
- മൊഴി
- ലളിത
- ഗ്നു ആസ്പെല് , ഹണ്‍സ്പെല്‍ മലയാളം സ്പെല്‍ ചെക്കര്‍ സോഫ്റ്റ്വെയറുകള്
സ്വനലേഖ
- ലിപ്യന്തരണ വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിവേശക രീതി.(ഉദാ: തൊഴുക : thozhuka , സരിഗമപധനി: sarigamapadhani)
- എഴുതിക്കൊണ്ടിരിക്കുമ്പോള് അക്ഷരത്തെറ്റൊഴിവാക്കാനുള്ള സൂചനകള്‍ ലഭ്യമാക്കുന്നു.
- യാതൊരു പരിശീലനവുമില്ലാതെ വളരെ വേഗം മലയാളം എഴുതാന്‍ സഹായപ്രദം.
- പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളില്‍ ലഭ്യമാണു്
- രചയിതാവു്: സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/സ്വനലേഖ
ലളിത
- ബോല്‍നാഗരി അടിസ്ഥാനമാക്കിയുള്ള കീബോര്‍ഡ് വിന്യാസം
- ഗ്നു ലിനക്സ് പ്രവര്ത്തകസംവിധാനത്തിന്റെ സഹജമായ നിവേശകരീതിയായ XKB ക്ക് വേണ്ടിയുള്ള ലളിതമായ ഒരു നിവേശക രീതി.
- ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസത്തിന്റെ ഒരു ലളിതവത്കരണം
- രചയിതാവു്: ജിനേഷ് കെ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളില്‍ ലഭ്യമാണു്
- ഇത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി വികസിപ്പിച്ച സംരംഭം.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/ലളിത
ഗ്നു ആസ്പെല് , ഹണ്‍സ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ സോഫ്റ്റ്വെയറുകള്
- 137000 മലയാളം വാക്കുകള്‍ അടങ്ങിയ മലയാള ലിപി വിന്യാസ പരിശോധകന്.
- അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുകയും അവയുടെ ശരിയായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
- പ്രശസ്ത സ്വതന്ത്ര സ്പെല്ലിങ്ങ് ചെക്കറായ ഗ്നു ആസ്പെല് അടിസ്ഥാനമാക്കി വികസിപ്പിച്ചതു്.
- പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളില്‍ ലഭ്യമാണു്
- രചയിതാവു്: സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/Hyphenation
അക്ഷരസഞ്ചയങ്ങള്‍ Fonts
- മീര, രചന, ദ്യുതി, അഞ്ജലിഓള്‍ഡ്ലിപി(ഗ്നു/ലിനക്സ്), സുറുമ, കല്യാണി, തുടങ്ങിയ അക്ഷരസഞ്ചയങ്ങളുടെ പാക്കേജിങ്ങ്, പരിപാലനം...
- നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന യൂണിക്കോഡ് തനതുലിപി അക്ഷരസഞ്ചയം - മീര
- എല്ലാ അക്ഷരസഞ്ചയങ്ങളും പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളില്‍ ലഭ്യമാണു്
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/Fonts
സംഭാഷണോപകരങ്ങള്
- ധ്വനി: മലയാളം വാക്യ-ഭാഷണ പരിവര്‍ത്തിനി Text to Speech converter
- ശാരിക: സ്വരസംവേദിനി
ധ്വനി
ധ്വനി: മലയാളം വാക്യ-ഭാഷണ പരിവര്‍ത്തിനി Text to Speech converter
- ഭാരതീയ ഭാഷകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്ത സ്വതന്ത്ര Text to Speech converter
- 2000 ത്തില്‍ സിമ്പ്യൂട്ടര്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തു.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂരിലെ ഡോ: രമേഷ് ഹരിഹരന് ആണു് ആദ്യ രചയിതാവു്
- 2006 ല്‍ സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ധ്വനിയെ സ്വതന്ത്ര പ്രവര്‍ത്തക സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്തു. മലയാളം പിന്തുണ ചേര്‍ത്തു.
- മലയാളം കൂടാതെ ഹിന്ദി, കന്നഡ,ഒറിയ, ഗുജറാത്തി, ബംഗാളി, തെലുഗു, തമിഴ്, മറാത്തി, പഞ്ചാബി ഭാഷകള്‍ ധ്വനിയ്ക്കു് സംസാരിയ്ക്കാന്‍ കഴിയും.
- ഫോസ് ഇന്ത്യാ അവാര്‍ഡ് 2008 നേടിയ ഭാരതീയ സ്വതന്ത്ര സോഫ്റ്റ്വെയര് സംരംഭം
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/ധ്വനി
ശാരിക
- മനുഷ്യസംഭാഷണങ്ങളെ തിരിച്ചറിഞ്ഞ് വിവിധങ്ങളായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായുള്ള ആദ്യ ഭാരതീയ ശ്രമം.
- ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 50 ഓളം വാക്കുകള്‍ മനസ്സിലാക്കി കമ്പ്യൂട്ടറിലെ ജാലകങ്ങള്‍, ഫയലുകള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള ശ്രമം
- സാങ്കേതിക വിദ്യയുടെ സങ്കീര്‍ണ്ണതകളേറെയുള്ള ഈ സംരംഭത്തിന്റെ വികസന പ്രക്രിയ 75% പൂര്‍ണ്ണമായി.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയിലെ ഒരു സംരംഭം.
- ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബാംഗ്ളൂരില്‍ വച്ച് IEEE യുടെ നേതൃത്വത്തില്‍ നടന്ന സമ്മര്‍സ്കൂളില്‍ പരിശീലനം.
- വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്: ശ്യാം കാരനാട്ട്, എം ഇ എസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, കുറ്റിപ്പുറം.(മാര്‍ഗ്ഗനിര്‍ദ്ദേശം: സന്തോഷ് തോട്ടിങ്ങല്‍)
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/ശാരിക
ശില്പ
Swathanthra Indic Language Processing Applications - SILPA
- 2009 ഏപ്രിലില്‍ തുടങ്ങിയ സമഗ്ര ഭാരതീയ ഭാഷാ കമ്പ്യൂട്ടിങ്ങ് സംരംഭം
- സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമാക്കിയുള്ള ഭാഷാ കമ്പ്യൂട്ടിങ്ങ് സംരംഭങ്ങള്‍ വെബ് , ഡെസ്ക്ടോപ്പ് എന്നിവയിലൂടെ, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്ക്കതീതമായി ഉപയോക്താക്കള്‍, മറ്റു ഭാഷാ കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കായി ലഭ്യമാക്കാനാണു് ശില്പ സംരംഭം ലക്ഷ്യമിടുന്നതു്.
- പതിനഞ്ചോളം ഇന്ത്യന്‍ ഭാഷകള്‍ക്കുവേണ്ടിയുള്ള വിവിധ ഉപകരണങ്ങല്‍
- നിഘണ്ടുക്കള്‍, സ്പെല്ചെക്കര്, ഏതു ഭാരതീയ ഭാഷയില്‍ നിന്നും മറ്റൊരു ഭാരതീയ ഭാഷയിലേക്കു് ലിപിമാറ്റം(Transliteration)
- ഭാഷാ നിയമങ്ങള്‍ അനുസരിച്ചുള്ള വാക്കുകളുടെ അകാരാദിക്രമം Sorting, ഇന്‍ഡിക് സൌണ്ടെക്സ് സംവിധാനം, ഭാരതീയ കലണ്ടര്‍ സംവിധാനം
- പരല്പേരു്, ഹൈഫണേഷന്‍, അക്ഷരവിഭജകന്‍, എന്കോഡിങ് കണ്‍വെര്‍ട്ടര്‍
- വെബ് ഡെവലപ്പര്‍മാര്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍
- കൂടുതല്‍ വിവരങ്ങള്‍: http://smc.org.in/silpa/
ഭാഷാപരിശീലനം
- ടക്സ് ടൈപ്പ് ടൈപ്പിങ്ങ് പഠന സഹായി : ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസം രസകരമായ കളികളിലൂടെ പരിശീലിയ്ക്കാനുള്ള സോഫ്റ്റ്വെയര്.
- വികസിപ്പിച്ചതു്: മോബിന് എം , വിമല്‍ രവി, ശ്രേയസ് കെ , ശ്രീരഞ്ജ് ബി, പ്രിന്‍സ് കെ ആന്റണി.
- ഫോസ് ഇന്ത്യാ അവാര്‍ഡ് 2008 നേടിയ ഒരു ഭാരതീയ സ്വതന്ത്ര സോഫ്റ്റ്വെയര് സംരംഭം
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയിലെ ഒരു സംരംഭം.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/TuxType
കല
കമ്പ്യൂട്ടറില്‍ മലയാള സംസ്കാരത്തിനും പാരമ്പര്യവുമനുസരിച്ചുള്ള രംഗവിധാനം, ചിത്രങ്ങള്‍, പശ്ചാത്തലസജ്ജീകരണം എന്നിവയുടെ വികസനം
ഈ ഉപസംരംഭത്തിലെ ആദ്യത്തെ ഇനം: മലയാളം ഡിജിറ്റല്‍ മഴ
- ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്ര പരമ്പരയായ മെട്രിക്സ് അവതരിപ്പിച്ച ഡിജിറ്റല്‍ മഴയുടെ മലയാള ദൃശ്യാവിഷ്കാരം.
- സ്വതന്ത്ര പ്രവര്ത്തകസംവിധാനങ്ങളില് സ്ക്രീന്‍ സേവറായി ഉപയോഗിക്കാവുന്നതു്.
- ഇരുണ്ട പശ്ചാത്തലത്തില്‍ വിവിധ തരത്തില്‍ പൊഴിയുന്ന മലയാളം അക്ഷരങ്ങള്‍...
- വികസിപ്പിച്ചതു്: സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
കൂടാതെ 5 വ്യത്യസ്ഥ തരം കേരളത്തനിമ പ്രമേയമാക്കിയുള്ള ലോഗിന്‍ ജാലകങ്ങള്‍....
ഉപകരണങ്ങള്‍
പയ്യന്‍സ് യൂണിക്കോഡ് -ആസ്കി കണ്‍വെര്‍ട്ടര്‍
- ആസ്കി ഫോണ്ടുപയോഗിച്ചെഴുതിയ വിവരങ്ങളെ യൂണിക്കോഡിലേയ്ക്കാക്കുന്നു. കൂടാതെ തിരിച്ചും.
- മലയാളം വിക്കി ഗ്രന്ഥശാലയിലെ കേരളപാണിനീയം ഡിജിറ്റല്‍ രൂപത്തിലാക്കിയതു് ഈ സോഫ്റ്റ്വെയറാണു്
- മലയാളം വിക്കി ഗ്രന്ഥശാലയില്‍ അടുത്തു തന്നെ എത്താന്‍ പോകുന്ന "ഇന്ദുലേഖ" നോവലും ഇതുകൊണ്ടാണു് യൂണീക്കോഡിലേക്കാക്കിയതു്.
- വികസിപ്പിച്ചതു്: നിഷാന്‍ നസീര്‍, മനു എസ്. മാധവ്, സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/Payyans
ഉപകരണങ്ങള്‍
ചാത്തന്‍സ് - പയ്യന്‍സ് പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്.
- ചാത്തന്‍സ് ആന്തരികമായി പയ്യന്സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്
- പയ്യന്സിന്റെ Command Line Interface(CLI) ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്ക്കുള്ള ലളിതമായ ഒരു GUI
- വികസിപ്പിച്ചതു്: രജീഷ് കെ നമ്പ്യാര്‍ , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍: http://wiki.smc.org.in/Chathans
ഉപകരണങ്ങള്‍
ഇംഗ്ലീഷ്-മലയാളം നിഘണ്ടു
- Dict രൂപകല്പനയ്ക്കനുസരിച്ചുള്ള നിഘണ്ടു ഡെസ്ക്ടോപ്പ് പ്രയോഗങ്ങളുപയോഗിച്ചോ നെറ്റ്വര്‍ക്ക് പ്രയോഗങ്ങളുപയോഗിച്ചോ പ്രയോജനപ്പെടുത്താവുന്നതാണ്.
- ഫെഡോറ, ഡെബിയന്‍, ഉബുണ്ടു എന്നീ വിതരണങ്ങളില്‍ ലഭ്യമാണു്
- വികസിപ്പിച്ചതു്: രജീഷ് കെ നമ്പ്യാര്‍ , സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/Dictionary
ഉപകരണങ്ങള്‍
ഫിക്സ്-എം.എല്‍ - ഫയര്‍ഫോക്സ് പ്രയോഗം
ഉപകരണങ്ങള്‍
മലയാളം കാപ്ച
- ഉപയോക്താവ് ഒരു മനുഷ്യനാണോ അതോ ഒരു കംപ്യൂട്ടറാണോ എന്ന് പറയാന്‍ കഴിയുന്ന ഒരു പ്രോഗ്രാമാണ് കാപ്ച
- mlCaptcha യില്‍ അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ഇംഗ്ലീഷ് Captcha യേക്കാള്‍ സുരക്ഷിതമാണ്
- മലയാളം അക്ഷരങ്ങളും, മലയാളം യുണീകോഡ് കീബോഡും അറിയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ mlCaptcha കൈകാര്യം ചെയ്യാന്‍ കഴിയും.
- വികസിപ്പിച്ചതു്: യാസിര്‍ കുറ്റ്യാടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/MlCaptcha
ഉപകരണങ്ങള്‍
- ഫോര്‍ച്യൂണ്‍ മലയാളം - മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഫോര്‍ച്യൂണ്‍ ഡാറ്റാബേസ്
- വികസിപ്പിച്ചതു്: സന്തോഷ് തോട്ടിങ്ങല്‍
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/ഫോര്‍ച്യൂണ്‍_മലയാളം
- ഹൈഫനേഷന് - ഒരു വാക്കിലെ അക്ഷരങ്ങളുടെ ഇടയില്‍ ഹൈഫനിടുന്ന രീതി, ഓപ്പണ്‍ഓഫീസില്‍ text justify ചെയ്യുമ്പോള്‍ ഉപകാരപ്രദമാണു്.
- വികസിപ്പിച്ചതു്: സന്തോഷ് തോട്ടിങ്ങല്‍
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/Hyphenation
ഉപകരണങ്ങള്‍
- പരല്പ്പേര് - ഒരു വാക്കിന്റെ പരല്പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്ക്കാന്‍ വേണ്ടിയുള്ള സോഫ്റ്റ്വെയര്
- വികസിപ്പിച്ചതു്: സന്തോഷ് തോട്ടിങ്ങല്‍, കെവിന് /li>
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/Paralperu
- അക്ഷരവിഭജകന്‍ (ML-Split) - ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാം
- വികസിപ്പിച്ചതു്: ബൈജു എം
- കൂടുതല്‍ വിവരങ്ങള്‍ http://wiki.smc.org.in/Hyphenation
ശില്പശാലകള്
- വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇതു വരെ 7 ശില്പശാലകള്
- ഉപയോക്തൃ സമൂഹവും ഡെവലപ്പര്‍മാരും ഒത്തുചേര്‍ന്നു പരിഭാഷ ചെയ്യുകയും പിഴവുകള്‍ തിരുത്തുകയും ചെയ്യുന്നു
- കൂടാതെ രാജ്യാന്തര സോഫ്റ്റ്വെയര് സമൂഹങ്ങള്‍ നടത്തുന്ന പ്രമുഖ ശില്പശാലകളില് പ്രാതിനിധ്യം
ശില്പശാലകള്
- കോഴിക്കോടു് ദേവഗിരി കോളേജ് - 2010 ഫെബ്രുവരി 27, 28
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസ് - 2010 മാര്‍ച്ച് 20, 21
- തിരുവനന്തപുരത്തു് സ്പേസ് (SPACE) ഓഫീസ് - മാര്‍ച്ച് 27, 28
- അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോണ്‍ഫറന്‍സ് - 2010 ഏപ്രില്‍ 20, 21
- കൊച്ചിയിലെ Free Learning Institute - 2010 മേയ് 24,25
- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജ് - 2010 ജൂണ്‍ 30
- പാലക്കാട് ബിഗ് ബസാര്‍ സ്കൂള്‍ (വലിയങ്ങാടി) - 2010 ജൂലൈ 10, 11
നാഴികക്കല്ലുകള്‍
- കെ.ഡി.ഇ, ഗ്നോം, ഐ.സി.യു(ഓപ്പണ്‍ഓഫീസ്) എന്നിവയിലെ റെന്‍ഡറിങ് പിഴവുകള്‍ തിരുത്തിയതു
- തനതു യൂണിക്കോഡ് ലിപികളായ മീര, ദ്യതിയുടെ എന്നിവയുടെ വികസനം
- ഔദ്യോഗിക പിന്തുണയുള്ള മലയാളം പണിയിടം(desktop)
- ഫയര്‍ഫോക്സിലെ മലയാളം പിന്തുണ
- പ്രാദേശികവത്കരണത്തെ ജനകീയമാക്കുവാന്‍ വേണ്ടിയുള്ള ശില്പശാലകള്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ശുഭം